ദേവാലയം ഈ സല്‍കലാലയം
ശാന്തസൗമ്യദീപ്‌തമാം പുണ്യഗേഹം
ഇവിടെയൊത്തുചേരുന്ന ഞങ്ങ ളില്‍
ബോധപ്രകാശമായ് ദൈവമേ വരൂ
ഭാരതമീ ഞങ്ങ ളുടെ ജന്മഭൂമി
ഭാരതീയരെല്ലാരും സോദരങ്ങ ളും
സത്യത്തിലും പരം, ധര്‍മ്മത്തിലും ചിരം
ഒന്നുചേര്‍ന്നു വാഴുവാനേകണേ വരം
“സ്വാബിയായില്‍” താരമായ് വന്നുദിച്ചവന്‍
ജ്ഞാനദീപമായി ജ്വലിച്ചുനിന്നിരുന്നവന്‍
ആല്‍ബര്‍ട്ടുപുണ്യവാന്‍ സ്വര്‍ഗ്ഗത്തില്‍ നമ്മുടെ
മദ്ധ്യസ്ഥനായ്‌നിന്നു ശക്തി നല്‌കിടും
———————————————–
“കൊളോണില്‍ സ്വാബിയാ എന്ന സ്ഥലത്താണ്
വിശുദ്ധ ആല്‍ബര്‍ട്ടിന്റെ ജനനം”
———————————————-
രചന: ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേ രി
സംഗീതം: റവ. ഫാ. ഫ്രാന്‍സിസ് സേവ്യര്‍